Saturday, February 6, 2010
മായം ചേര്‍ത്ത പാലും മറ്റു സാധനങ്ങളും
മനോരമയില്‍ വന്ന വാര്‍ത്തകള്‍ അതിശയിപിക്കുന്നതാണ്. മായം ചേര്‍ത്ത പാലുല്പന്നങ്ങള്‍ തെക്കന്‍ ജില്ലകളിലേക്ക് വരുമ്പോള്‍ യാതൊരു പരിശോധനയുമില്ലാതെ കടത്തി വിടുന്നു. ഈ പാല് കഴിക്കുന്ന രോഗികളുടെയും കുട്ടികളുടെയും സ്ഥിതി എന്താണ്. വിഷാംശം ഉള്ളത് കൊണ്ട് പുതിയ അസുഖങ്ങള്‍ ഉണ്ടായികൂട എന്നില്ല. പക്ഷെ ആര് ചോദിക്യാന്‍? മനുഷ്യ ആരോഗ്യതിനോടും ജീവനോടും ഇത്ര അനാസ്തത കാണിച്ചിരുന്ന കാലം ഇല്ല. പക്ഷി കാഷ്ടം ഉള്ള പയര്, യുരിക് ആസിഡ് അംശം ഉള്ള വ്യഞ്ജനങ്ങള്‍, കാരം കുടിപിച്ച ആടിന്റെ മാംസം , വിഷാംശം തളിച്ച പഴങ്ങള്‍ പച്ചകറികള്‍ എന്നിങ്ങനെ പോകുന്നു. ഈ നാട്ടില്‍ ഇത് പരിശോദിക്കാന്‍ സംവിധാനമില്ല എന്നല്ല. സംവിധാനമെല്ലാം ഉണ്ട്, പക്ഷെ പണത്തിന്റെ സ്വാധീനം അവരെ വായടപിക്കും. ഇതിനു എതിരെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടന ഉണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ അവരായിട്ടു ബന്ധപ്പെടണം. ഇല്ലെങ്ങില്‍ ഒന്ന് ഉണ്ടാക്കണം. ഉപഭോക്രിത സങ്കടനകള്‍ ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് ആലോചിക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment