Tuesday, January 26, 2010

സിസ്റ്റര്‍ ജെസ്മി

സിസ്റ്റര്‍ ജെസ്മി യുടെ മീറ്റിംഗ് ഉണ്ടെന്നു കേശവേട്ടന്‍ വിളിച്ചു. അന്ന് സുനിയുടെ പുറന്നാള്‍ ആയതു കൊണ്ട് രാത്രി പുറത്തു പോയി ഊണ് കഴിക്കാം എന്ന് പറഞ്ഞിരുന്നു.
സിസ്റ്റര്‍ ജെസ്മി പതിവ് പോലെ നന്നായി സംസാരിച്ചു. അവരുടെ പുസ്തകം "ആമേന്‍" കണ്ടാമാനം ചിലവായി. ഡി സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. അവര്‍ സിസ്റ്റര്‍ ജെസ്മി യെ ജെര്‍മനി യില്‍ ഒരു അതാരഷ്ട്ര പുസ്തക ചന്ദക്കു കൊണ്ടുപോയി എന്ന് കേട്ടു. അതിനു ശേഷം അവര്‍ ജൈപുരില്‍ വേറൊരു ഏഷ്യന്‍ ബുക്ക്‌ ഫൈരില്‍ പങ്കെടുത്തു. അതിന്റെ വിശേഷങ്ങളാണ് സംസാരവിഷയം. ഏറ്റവും കൂടുതല്‍ പുഷ്തകം വിറ്റു പോയത് കൊണ്ടാണ് അവര്‍ക്ക് ഇത്ര പ്രസസ്തി എന്ന് പറഞ്ഞു. പള്ളിക്കാരുടെ ദുര്‍ഭരണം തുറന്നു കാണിച്ച ഒരു കന്യ സ്ത്രീ എന്ന നിലക്കല്ല. പുഷ്തകതിന്റെ ഉള്ളടക്കം ഒരു ചര്‍ച്ച വിഷയമല്ല. പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം പറഞ്ഞു. വസന്തന്‍ വന്നപ്പോള്‍ ഞാന്‍ സ്ഥലം വിട്ടു. ഏറണാകുളം അമ്പലത്തില്‍ പോയി ഉത്സവം കണ്ടു, ഭാരറ്റ് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു, മടങ്ങി.

Saturday, January 16, 2010

പദ്ധതി നിര്‍മാണം നിരോധം

ഏറ്റവും കൂടുതല്‍ മാലിന്യം നിറഞ്ഞ നഗരങ്ങളുടെ ലിസ്റ്റില്‍ കൊച്ചി ഉള്പട്ടിടുണ്ട്. അതുകൊണ്ട് അടുത്ത ഏഴു മാസം ഇവിടെ യാതൊരു പുതിയ പദ്ധതികളുടെ നിര്‍മാണം പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു എന്ന് പറയുന്നു. മാലിന്യം കൂമ്പാരം ആയിപ്പോയത് നഗരസഭാ യുടെ മാലിന്യ നിര്‍മാര്‍ജന പരിപാടി ശരിക്കും നടപ്പില്‍ വരാതതുകൊണ്ടാണ്. എന്ത് കൊണ്ട് വന്നില്ല എന്ന് ആര് ചോദിക്കും. രാഷ്ട്രിയമായി ഇപ്പോഴത്തെ ഭരണ കക്ഷി യാണല്ലോ നഗരം ഭരിക്കുന്നത്‌. അത് കൊണ്ട് അവര്‍ തെറ്റ് ചെയ്താലും ഇവിടുത്തെ ഗോവെര്‍മെന്റ്റ് അവരോടു ചോദിക്കുല്ല. സാമ്പത്തിക ക്രമക്കേട് കൊണ്ട് നിറഞ്ഞ നഗര സഭ ഒരു പ്രോഗമന പ്രവര്‍ത്തിയും ചെയ്യുന്ന സ്ഥിതി യിലല്ല. സംസ്കരിക്കാത്ത മാലിന്യം ഉണ്ടായതു കൊണ്ട് വീടുകളില്‍ നിനൂ മാലിന്യ നീക്കം കാര്യക്ഷമമല്ല. മാലിന്യത്തിന്റെ പേര് പറഞ്ഞു ഇവുടുത്തെ പുതിയ പദ്ധതികളെ നിര്‍ത്തി വക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും. വരാപുഴ പാലവും, പുതുവ്യ്പ്പിനില്‍ പ്രകൃതി വാതക പദ്ധതിയും, ദേശിയ പാദ വീതികൂട്ടലും, മെട്രോ പദ്ധതിയും, റെയില്‍വേ വികസനവും, മേമ്പാലം നിര്‍മാണവും എന്ന് വേണ്ട എത്രയോ കൊല്ലങ്ങളായിട്ട് മുടങ്ങി കിടക്കുന്ന പദ്ധതികള്‍ നിര്‍ത്തി പോയാല്‍ പിന്നെ അവയുടെ ചെലവ് വര്‍ധിച്ചു പുരോഗതി മുരടിച്ചു കിടക്കും.
ഇടപള്ളി പാലവും, പുല്ലേപടി പാലവും നമ്മുടെ മുമ്പില്‍ കിടന്നു പോയിരിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാം.
ഈ സ്ഥിതിക്ക് പോവുക യാണെങ്കില്‍ നിര്‍ത്തി വച്ച പദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ എന്ന് സാധിക്കും എന്ന് ആര്‍കും പറയാനാകില്ല.

Monday, January 11, 2010

പുതു വ്യപിന്ന്‍ സംഭവം

പുതു വയ്പ്പിനില്‍ ബസ്സു കയറി ഒരു കുട്ടി മരിക്കാനിടയായത്തിന്റെ പേരില്‍ നാട്ടുകാര്‍ ബസ്സുകള്‍ അടിച്ചു തകര്‍ത്തു, പോലീസ് വണ്ടി മറിച്ചിട്ട്, മറ്റു ബസ്സുകള്‍ ക്ക് കല്ലെറിഞ്ഞു കേടുവരുത്തി. പോലീസുകാര്‍ വന്നപ്പോള്‍ അവരെ കല്ലെറിഞ്ഞു. കുട്ടി പത്രം വിതരണം ചെയ്യുന്ന ആളാണ്. നാട്ടുകാര്‍ എന്ന് കുറച്ചു പേര്‍ അക്രമസംഭവങ്ങളില്‍ ഏര്‍പെട്ടാല്‍ എന്താണ് അതുകൊണ്ട് പ്രയോജനം. കുറെ പൊതു മുതല്‍ നശിക്കപ്പെട്ടു.
വൈപ്പിനില്‍ യാത്ര ചെയ്ത ആര്‍ക്കും അറിയാം, അവിടെ റോഡിനു വീതി കുറവാണു. ഏറ്റവും കൂടുതല്‍ ബസ്സുകള്‍ ഓടുന്ന സ്ഥലമാണ്‌. ബസ്സുകള്‍ കൃത്യ സമയത്ത് ഓടി എത്തിയില്ലെങ്ങില്‍ പലര്‍ക്കും തൊഴിലിനു പോകാന്‍ പറ്റില്ല. അതുകൊണ്ട് ബസ്സുകള്‍ വേഗത്തില്‍ ഓടും. റോഡിനു വീതി കുറവായത് കൊണ്ട് പല സ്ഥലത്തും പതുക്കെ പോകേണ്ടിവരും. നാട്ടുകാര്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ ബസ്സോ വേറെ വാഹനങ്ങളോ വലുംബോള്‍ മാറി കുടുക്കാന്‍ വളരെ മടി ഉള്ളപോള്‍ തോന്നും. അതുകൊണ്ട് വാഹങ്ങള്‍ വേഗം കുറച്ചു പോകേണ്ടി വരും. പക്ഷെ ഒഴിഞ്ഞ റോഡു കാണുമ്പോള്‍ വേഗം കൂട്ടി സമയം ലാഭിക്കും. ഇടയ്ക്കു ഒരു സൈക്ല്കാരന്‍ വന്നാല്‍ പെട്ടെന്ന് ഒടിച്ചു വണ്ടി മാറ്റാന്‍ ബുദ്ധിമുട്ടാണ്. അങ്ങിനെയാണ് അപകടം ഉണ്ടാകുന്നത്. റോഡിന്റെ വീതിക്കൂട്ടി ഫുട്പാത് പണിതു റോഡ്‌ നന്നക്കിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. പക്ഷെ നാട്ടുകാര്‍ റോഡിനു ഇനി കൂടുതല്‍ സ്ഥലം വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത് കൊണ്ട് റോഡ്‌ വീതി ഇല്ലാതെ കഴിയുകയാണ്. അപകടം ഉണ്ടാവുമ്പോള്‍ പൊതു മുതല്‍ നശിപ്പിച്ചത് കൊണ്ട് entha gunam

Sunday, January 10, 2010

ഹൈ കോടതി പരാമര്‍ശങ്ങള്‍

പ്രൈവറ്റ് ബസ്‌ സമരത്തെ പറ്റി ഹൈകോടതി ചെയ്ത പരാമര്‍ശങ്ങള്‍ വളരെ ഗുണം ചെയ്തു. ഈ സമരത്തിന്‍ എതിരെ കേസ് കൊടുത്ത സംഗടനയുടെ ഭാരവാഹി ആയ ഒരു സ്ത്രീ യെ പരിചയ പെട്ട്. റിസേര്‍വ് ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു വിശാലാക്ഷി. ഹണി കൊണ്ടുവന്നു പരിചയ പ്പെടുത്തി. അതുകാരണം ഇനി ബസ്‌ സമരം ഉണ്ടാകാന്‍ പാടില്ല എന്നും, കോടതിയുടെ സമ്മതമില്ലാതെ നിരക്ക് കൂട്ടരുത് എന്നും പറഞ്ഞു. അത് നന്നായി.
സാധാരണ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ബസ്‌ സമരം ചെയ്തു ജനങ്ങളെ വലയ്ക്കാന്‍ പാടില്ല എന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസം ബസ്‌ സമരം കാരണം വലിയ ബുദ്ദിമുട്ടു ഉണ്ടായിരുന്നു.