Saturday, August 31, 2013

ഭരണം ആകെ കുഴപ്പത്തിലാണ്.  കൂട്ട് ഉത്തരവാദിത്വം ഇല്ല  മുഖ്യനെ കുറ്റം  പറയാൻ ആര്ക്കും മടിയില്ല. പിന്നെ ഒരു നല്ല കാര്യം ഇടതുപക്ഷ സമരം പൊളിഞ്ഞു തുലഞ്ഞു. പുറത്തു തല കാണിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അവർ. എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു എന്ന് ചോദിച്ചാല പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. ഇപ്പോൾ മുഖം രക്ഷിക്കുന്നതിരക്കിലാണ്. അണികളെ പറഞ്ഞു ധരിപ്പിക്കാൻ നല്ല പാടാണ്.
     അടുത്ത ഭരണം ആര്ക്കാണ് എന്ന് ചോദിച്ചാല. പറയാൻ പ്രയാസമാണ്. ഐക്യാ ജനാധിപത്യ മുന്നണി  ഭരിച്ച കഴിഞ്ഞ രണ്ടു കൊല്ലം എടുത്തു പറയാൻ ഉള്ള നെട്ടങ്ങലോന്നുമില്ല. ഇടതു ജനാധിപത്യ മുന്നണിക്കോ ഒരു പ്രതിപക്ഷ കക്ഷിയായി പ്രവര്തിക്കാൻ സാധിച്ചിട്ടില്ല. ജനങ്ങളുടെ മുമ്പില പല കാര്യങ്ങളിലും തല കുനിയാൻ ഇട വന്നിട്ടുണ്ട്.ചന്ദ്രശേഖരന്റെ മരണം മുതൽ മണിയുടെ പ്രസംഗം, നേതാക്കന്മാരുടെ ലൈംഗിക ഇടപാടുകൾ എല്ലാം അവരുടെ മുഖം വിക്ര്തമാക്കിയിട്ടുണ്ട്.അങ്കമാലി എമെല്ലെയ് കാട്ടി  കൂട്ടിയ കാര്യങ്ങൾ എല്ലാവരെയും കുഴപ്പത്തിലാക്കി, ഉത്തരം മുട്ടിച്ചു.
     ഇനിയങ്ങോട്ട് എങ്ങിനെ എന്നാ ചോദ്യം പ്രാധാനം.

No comments:

Post a Comment